പ്യോങ്‌യാങ്: ഐസ്‌ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സാംസ്കാരിക അധിനിവേശമാണെന്ന് ആരോപിച്ചാണ് നിരോധനം.
രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച്‌സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
സർക്കാർ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാനും ഔദ്യോഗികമായി അംഗീകരിച്ച വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കാനും ഗൈഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാംബർഗറിവും ഐസ്ക്രീമിനും കരോക്കെക്കുമൊക്കെ പകരം ഉത്തരകൊറിയൻ വാക്കുകളും നിർദേശിച്ചിട്ടുണ്ട്.
ഹാംബർഗർ എന്നതിന് പകരം ഡാജിൻ-ഗോഗി ഗ്യോപ്പാങ് (മാട്ടിറച്ചി ഇടയിലുള്ള ഇരട്ട ബ്രെഡ്) എന്ന് പറയാൻ നിർദേശിക്കുന്നു. ഐസ്ക്രീമിനെ എസ്യുക്കിമോ (എസ്കിമോ) എന്ന് പറയണം. അതേസമയം കരോക്കെ മെഷീനുകളെ ഓൺ-സ്ക്രീൻ അകമ്പടി യന്ത്രങ്ങൾ എന്നാണ് പറയേണ്ടത്.
ഉത്തരകൊറിയൻ വാക്കുകൾ പ്രോത്സാഹിപ്പിക്കാനും ഭാഷയിലൂടെയുള്ള സാംസ്കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിർദ്ദേശമെന്നും പറയുന്നു. നേരത്തെ വിദേശ സിനിമകളും ടെലിവിഷൻ സീരിയലുകളും കാണുന്ന പൗരന്മാർക്കെതിരെ ശിക്ഷ നടപ്പാക്കിയെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്