‘അധികാരം ആസ്വദിക്കാനില്ല'; ആറുമാസത്തില്‍ കൂടുതല്‍ തുടരില്ലെന്ന് നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി

SEPTEMBER 14, 2025, 6:47 AM

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി തനിക്ക് അധികാരം ആസ്വദിക്കാന്‍ താല്‍പര്യമില്ലെന്നും ആറ് മാസത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.ഇന്നലെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.അധികാരം ആസ്വദിക്കാന്‍ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെ വന്നിരിക്കുന്നത്. ആറ് മാസത്തില്‍ കൂടുതല്‍ തുടരില്ല. പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ ഉത്തരവാദിത്തം കൈമാറും. 

നേപ്പാളിലെ കെ പി ശര്‍മ്മ ഒലി സര്‍ക്കാരിനെ അട്ടിമറിച്ച അഴിമതിക്കെതിരായ രാജ്യവ്യാപകമായ ജെന്‍ സി പ്രതിഷേധങ്ങളെ കര്‍ക്കി പ്രശംസിച്ചു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷികളായി’ അംഗീകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കര്‍ക്കി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ ഇടക്കാല സര്‍ക്കാര്‍ വഹിക്കുമെന്നും സാമ്പത്തികമായി സഹായിക്കുമെന്നും സുശീല കര്‍ക്കി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam