ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച വാഷിങ്ടണിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് ശനിയാഴ്ച അറിയിച്ചു. ഇറാനുമായി നടക്കുന്ന ചർച്ചകളാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.
ഇതിനിടെ, വെള്ളിയാഴ്ച ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ ഇറാനും അമേരിക്കയും തമ്മിൽ പരോക്ഷ ആണവ ചർച്ചകൾ നടന്നിരുന്നു. കൂടുതൽ ചർച്ചകൾ ഉടൻ വീണ്ടും നടക്കുമെന്ന് ഇരു പക്ഷങ്ങളും അറിയിച്ചു.
അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ തന്റെ യുറേനിയം സമ്പുഷ്ടീകരണ അവകാശം” (right to enrich uranium) ഉറച്ചുപറഞ്ഞുവെന്നും, ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ച് ചർച്ചകളിൽ ഉന്നയിച്ചില്ലെന്നുമാണ് ചർച്ചകളെക്കുറിച്ച് ടെഹ്റാനിൽ നിന്ന് വിവരം ലഭിച്ച ഒരു പ്രാദേശിക നയതന്ത്രജ്ഞൻ റോയിറ്റേഴ്സിനോട് പറഞ്ഞത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ ശേഖരങ്ങളിലൊന്നുള്ള ഇറാന്റെ മിസൈൽ പദ്ധതികൾ ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടണമെന്നാണ് ടെഹ്റാന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
