കാഠ്മണ്ഡു: പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിടാനൊരുങ്ങി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. ദുബായ്ലേക്ക് പോകാനാണ് ശ്രമം.ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക് ശർമ്മ ഒലി തന്റെ ചുമതലകൾ കൈമാറി. അതേസമയം പ്രതിഷേധത്തെ തുടർന്ന് മൂന്ന് മന്ത്രിമാരാണ് നേപ്പാളിൽ രാജിവെച്ചത്. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരാണ് രാജിവെച്ചത്.പ്രക്ഷോഭത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതിൽ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേർക്കാണ് പരിക്കേറ്റത്.
അതേസമയം സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ നീക്കം ചെയ്‌തെങ്കിലും നേപ്പാളിൽ രണ്ടാം ദിനവും പ്രക്ഷോഭം തുടരുകയാണ്.ഭക്താപൂരിലെ പ്രധാനമന്ത്രിയുടെ വീടിന് സമീപം വെടിവെപ്പുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖകിന്റെ വീടും നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹദൂർ ദ്യൂബയുടെ വീടിനും പ്രക്ഷോഭകാരികൾ തീവെച്ചതായും റിപ്പോർട്ടുകളുണ്ട്. കിർത്തിപൂർ മുനിസിപ്പാലിറ്റി കെട്ടിടവും തീവെച്ച് നശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
