മെല്‍ബണ്‍: ഓസ്‌ട്രേലിയയെ ഞെട്ടിച്ച വിഷക്കൂണ്‍ കൊലക്കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതില്‍ അപ്പീല്‍ നല്‍കുമെന്ന് വക്കില്‍. 33 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും വിക്ടോറിയ സുപ്രീം കോടതി ജഡ്ജി ക്രിസ്റ്റഫര്‍ ബിയല്‍ വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രതി.
അകന്നു കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കളടക്കം 3 പേരെ വിഷക്കൂണ്‍ വിഭവം നല്‍കി എറിന്‍ കൊലപ്പെടുത്തിയത് 2023 ല്‍ ആണ്. ഭര്‍ത്താവുമായുള്ള അകല്‍ച്ചയാണ് കൊലപാതകത്തിലേക്കു നയിച്ചത്. 4 പേര്‍ക്കാണ് എറിന്‍ ഉച്ചവിരുന്നു നല്‍കിയതെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു. ഭര്‍ത്താവിനെയും ക്ഷണിച്ചിരുന്നെങ്കിലും വിരുന്നിനെത്തിയില്ല. 9 ആഴ്ച നീണ്ട വിചാരണ ലോകശ്രദ്ധ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്