ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം. എംബസി കോമ്പൗണ്ടിനുള്ളിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചതെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുഎസ് നയതന്ത്ര കാര്യാലയങ്ങളിൽ ഒന്നായ ഈ സമുച്ചയത്തിന് നേരെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ നിരന്തരം ആക്രമണം നടത്താറുണ്ട്.
ആക്രമണത്തെക്കുറിച്ച് യുഎസ് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇറാഖിലെ തങ്ങളുടെ പൗരന്മാർക്കും താൽപ്പര്യങ്ങൾക്കും നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംബസി കഴിഞ്ഞ ദിവസം തന്നെ 'ലെവൽ 4' സെക്യൂരിറ്റി അലേർട്ട് പുതുക്കിയിരുന്നു.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഉണ്ടായ ഈ മിസൈൽ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് തിരിച്ചടി: വിതരണ ശൃംഖല നിലച്ചതോടെ ആഗോള വിപണിയിൽ ആശങ്കയേറുന്നു
സൗഹൃദ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ ഒറ്റപ്പെടുന്നു; പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ തകരുന്നതായി റോയിട്ടേഴ്സ്
ലോക വിപണിയിൽ ആശങ്കയേറുന്നു; പശ്ചിമേഷ്യൻ സംഘർഷം വാൾസ്ട്രീറ്റിനെയും എണ്ണവിലയെയും ഉലയ്ക്കുന്നു
40 ദിവസം നീണ്ട യുദ്ധം ഇറാനെ തകർത്തു; 145 ബില്യൺ ഡോളറിന്റെ വൻ