മെക്സിക്കന്‍ പ്രസിഡന്‍റിനെ കടന്നു പിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ 

NOVEMBER 5, 2025, 8:31 AM

മെക്സിക്കന്‍ പ്രസിഡന്‍റിന് നേരെ  ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ക്ലൗഡിയ ഷെയ്ന്‍​ബോമിന് നേരെ അതിക്രമം ഉണ്ടായത്. 

അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴാണ് സുരക്ഷാഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് അടുത്തേക്ക് എത്തിയത്. 

ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും പിടിച്ച യുവാവ് ഒപ്പമുണ്ടായിരുന്നവര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതോടെ പ്രസിഡന്‍റിനെ ചുംബിക്കാനായും ആഞ്ഞു. അനുചിതമായ സ്പര്‍ശനമുണ്ടായതും യുവാവിന്‍റെ കൈ ക്ലൗഡിയ തട്ടി നീക്കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, സംഭവത്തില്‍ ക്ലൗഡിയയുടെ ഓഫിസ് ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ സുരക്ഷാനയം പ്രസിഡന്‍റ് ആവിഷ്കരിച്ചതിന് പിന്നാലെയാണ് അതിക്രമമെന്നതും ശ്രദ്ധേയമാണ്.

കാലാവസ്ഥ ശാസ്ത്രജ്ഞയും നൊബേല്‍ ജേതാവുമായ ക്ലൗഡിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മെക്സിക്കോയുടെ പ്രസിഡന്‍റായി അധികാരമേറ്റത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam