പാരീസ്: ഫ്രാൻസ് പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ ട്രാൻസ്‌ജെൻഡർ അല്ലെന്ന് തെളിയിക്കാൻ 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ' പുറത്തുവിടാൻ ഭർത്താവായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
ബ്രിജിറ്റ് പുരുഷനായിരുന്നെന്ന കാൻഡിസ് ഓവൻസിൻ്റെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജൂലൈയിൽ ഇയാൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് തെളിവുകൾ പുറത്തുവിടുമെന്ന് പ്രസിഡൻ്റിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയത്.
ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ ആണെന്നായിരുന്നു കാൻഡിസ് ഓവൻസിൻ്റെ ആരോപണം. ജനിച്ചപ്പോൾ ജീൻ-മിഷേൽ ട്രോക്ന്യൂ എന്ന പുരുഷനായിരുന്നെന്നും പിന്നീട് സ്ത്രീയായി മാറിയതിന് ശേഷം കൗമാരക്കാരനായ ഇമ്മാനുവൽ മക്രോണിനെ സ്വാധീനിച്ചെന്നും കാൻഡിസ് ഓവൻസ് പലതവണ പറഞ്ഞിരുന്നു. പുരുഷനായി ജനിച്ച ബ്രിജിറ്റ് മാക്രോൺ ഇമ്മാനുവൽ മാക്രോണിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ലിംഗമാറ്റം നടത്തുകയായിരുന്നെന്നാണ് അവർ പറയുന്നത്.
ഇതിനെതിരെ അപകീർത്തി കേസ് മക്രോണും കുടുംബവും നൽകിയിട്ടുണ്ട്. ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ' യുഎസ് കോടതിയിൽ സമർപ്പിക്കാൻ പദ്ധതിയിടുന്നെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
