ഉത്തര കൊറിയയിൽ വീണ്ടും 'കിം യുഗം'; സ്റ്റേറ്റ് അഫയേഴ്സ് പ്രസിഡന്റായി കിം ജോങ് ഉൻ തുടരും

MARCH 22, 2026, 10:02 PM

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ സ്റ്റേറ്റ് അഫയേഴ്സ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. പ്യോങ്യാങ്ങിൽ നടന്ന സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ ആദ്യ സമ്മേളനത്തിലാണ് നിർണായക തീരുമാനം ഉണ്ടായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഭരണഘടനയിൽ ഭേദഗതികൾ വരുത്തുന്നതിനും ഭരണകൂടത്തിന്റെ വിവിധ നേതൃപദവികളിലേക്കുള്ള തിരഞ്ഞെടുപ്പിനുമായാണ് സഭ സമ്മേളിച്ചത്.

ഫെബ്രുവരിയിൽ നടന്ന ഒൻപതാം പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിച്ച അഞ്ചുവർഷത്തെ സാമ്പത്തിക പദ്ധതിയുടെ അവലോകനവും യോഗത്തിൽ നടന്നു. ദക്ഷിണ കൊറിയയോടുള്ള ഉത്തര കൊറിയയുടെ സമീപനത്തിൽ മാറ്റം വരുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യുമോ എന്നതാണ് അന്താരാഷ്ട്ര തലത്തിൽ ഈ യോഗത്തെ ശ്രദ്ധേയമാക്കുന്നത്.

vachakam
vachakam
vachakam

സമാധാനപരമായ പുനരേകീകരണം എന്ന ലക്ഷ്യം ഉപേക്ഷിച്ച കിം ജോങ് ഉൻ, ദക്ഷിണ കൊറിയയെ ഒരു ശത്രുരാജ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടനാ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam