37 വർഷത്തെ പതിവ് തെറ്റിച്ചു! ഇറാന്റെ ചടങ്ങിൽ പങ്കെടുത്തില്ല, യുഎസ് ആക്രമണം ഭയന്ന് ഖമേനി ഒളിച്ചിരിക്കുന്നോ?

FEBRUARY 9, 2026, 2:15 AM

ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള  അലി ഖമേനി  പതിവ് ലംഘിച്ച് വ്യോമസേനാ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുത്തില്ല. 37 വർഷമായി നടക്കുന്ന പതിവ് ചടങ്ങാണ് ഖമേനി തെറ്റിച്ചത്.

ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 1989-ൽ പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ഓരോ വർഷവും ഖമേനി  ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. കോവിഡ്-19 മഹാമാരി കാലത്തുപോലും അദ്ദേഹം ഈ പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

ഫെബ്രുവരി 8, 1979-ന് പഹ്ലവി രാജവംശത്തെ അട്ടിമറിക്കുന്നതിനായി ചില വ്യോമസേനാ ഉദ്യോഗസ്ഥർ റുഹൊല്ല ഖൊമേനിയോട് വിശ്വസ്തത പ്രഖ്യാപിച്ച സംഭവത്തിന്റെ വാർഷികമാണ് ഈ വാർഷിക യോഗം. ഖൊമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനും, പരമോന്നത നേതാവായി ഇപ്പോഴത്തെ നേതാവ് അലി ഖാമെനെയുടെ മുൻഗാമിയുമായിരുന്നു. 

vachakam
vachakam
vachakam

എന്നാൽ ഈ വർഷം, പരമോന്നത നേതാവ് ഖമേനിക്ക്  പകരം, ആയുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫായ അബ്ദോൽറഹീം മൂസവിയാണ് ചടങ്ങിൽ പങ്കുചേർന്നത്. ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഖമേനിയുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നത്. മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണെന്നും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുഎസ് സൈനികാക്രമണം ഉണ്ടാകുമെന്ന ആശങ്കകളും ശക്തമായിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാധ്യമായ സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായോ, അല്ലെങ്കിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരക്കിലായതിനാലോ പരമോന്നത നേതാവ് ഖമേനി  ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നതാകാമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam