ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇസ്രയേലില്‍. രണ്ട് സൈനികരെ ഹമാസ് വധിച്ചെന്ന് ആരോപിച്ചാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ നടപ്പാക്കിയ സമാധാന കരാര്‍ സംരക്ഷിക്കുകയെന്ന ദൗത്യവുമായി വാന്‍സ് ഇസ്രയേലില്‍ എത്തി.
സമാധാന കരാറിനെ കുറിച്ച് ആശങ്കയില്ലെന്ന് വാന്‍സ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി നമ്മള്‍ കണ്ട കാര്യങ്ങള്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന വലിയ ശുഭാപ്തിവിശ്വാസം തനിക്ക് നല്‍കുന്നു. എന്നാല്‍ ഇത് നൂറു ശതമാനം ഉറപ്പാണ് എന്ന് പറയാന്‍ കഴിയില്ല. കരാര്‍ ഹമാസ് പാലിക്കുന്നില്ലെങ്കില്‍, വളരെ മോശം കാര്യങ്ങള്‍ സംഭവിക്കും. എല്ലാ ഇസ്രയേല്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കാനാവില്ല. കാരണം, ഈ കാര്യങ്ങളില്‍ പലതും പ്രയാസകരമാണ്' വാന്‍സ് പറഞ്ഞു.
നെതന്യാഹുവുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വാന്‍സ് ഇസ്രയേലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരും ഇസ്രയേലിലുണ്ട്. വെടിനിര്‍ത്തലിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 80 ല്‍ ഏറെ പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും 13 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.
വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിന്റെ വിജയം ഇരുകൂട്ടരുടെയും നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ വരുംദിവസങ്ങള്‍ നിര്‍ണായകമാണ്. അതേസമയം, ചര്‍ച്ചകള്‍ പുനര്‍നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസിനെ നിരായുധീകരിക്കണമെന്ന് യുഎസിനുമേല്‍ ഇസ്രയേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കരാര്‍ ലംഘിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്