ടോക്യോ: ജപ്പാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സനായേ താകായീച്ചി നേതൃത്വം നല്കുന്ന ലിബറല്‍ ഡെമക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) വിജയിച്ചു. എല്‍ഡിപി കേവല ഭൂരിപക്ഷം മറികടന്നതായി ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 465 അംഗ പാര്‍ലമെന്റില്‍ 316 സീറ്റില്‍ എല്‍.ഡി.പി ജയം നേടിയെന്നാണ് വിവരം. 2017 ന് ശേഷം പാര്‍ട്ടി കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്.
എക്സിറ്റ് പോളുകളിലും എല്‍ഡിപി മികച്ച വിജയം നേടുമെന്നായിരുന്നു പ്രവചനം. കടുത്ത ചൈനാവിമര്‍ശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എല്‍.ഡി.പിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്.
പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമക്രാറ്റിക് പാര്‍ട്ടിയും (സി.ഡി.പി.) എല്‍.ഡി.പിയുടെ മുന്‍ സഖ്യകക്ഷിയായ കൊമെയ്തോയും ചേര്‍ന്നുണ്ടാക്കിയ സെന്‍ട്രിസ്റ്റ് റിഫോം അലയന്‍സ് വന്‍ പരാജയമാണ് നേരിട്ടത്. നിലവിലുള്ള സീറ്റില്‍ മൂന്നില്‍ രണ്ട് ഭാഗവും നഷ്ടമാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യൂറോപ്പിനെ നടുക്കി ഇറാന്റെ ഹൈബ്രിഡ് ആക്രമണങ്ങൾ; ജാഗ്രത പാലിക്കാൻ നാറ്റോ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്കിൽ വെച്ചുപിടിപ്പിച്ച മൈനുകളെ കണ്ടെത്താനാകാതെ ഇറാൻ; സമാധാന ചർച്ചകൾക്കിടെ ആഗോള കപ്പൽ
ലോകം ഉറ്റുനോക്കുന്ന സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ: ഇറാൻ പ്രതിനിധികൾ പാകിസ്ഥാനിലെത്തി
സമാധാന ചർച്ചകൾക്ക് മുന്നെ പതറി ലോകം: യുഎസ് - ഇറാൻ സംഘർഷം അതീവ