വെസ്റ്റ്ബാങ്ക് : അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള പാലസ്തീൻ വെയർഹൗസ്, ബെഡൂയിൻ ഗ്രാമം, കൃഷിയിടം എന്നിവ ലക്ഷ്യമിട്ട് തീയിട്ട് നശിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാർ.നിരവധി പാലസ്തീനികൾക്ക് പരിക്കേറ്റു.
കുടിയേറ്റക്കാരുടെ അക്രമാസക്തമായ ആക്രമണങ്ങളുടെ എണ്ണം ഏറ്റവും ഉയർന്നതാണെന്ന് യുഎന്നിന്റെ മാനുഷിക ഓഫീസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും അധിനിവേശം ചെയ്തതിനുശേഷം, ഇസ്രായേൽ ഏകദേശം 160 വാസസ്ഥലങ്ങൾ നിർമ്മിച്ചിട്ടുണ്ട് - ഇവിടെ 700,000 ജൂതന്മാർ താമസിക്കുന്നു. ഏകദേശം 3.3 ദശലക്ഷം പാലസ്തീനികൾ അവരോടൊപ്പം താമസിക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഈ വാസസ്ഥലങ്ങൾ നിയമവിരുദ്ധമാണ്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ഇസ്രായേലി കുടിയേറ്റക്കാർ കുറഞ്ഞത് 264 ആക്രമണങ്ങളെങ്കിലും നടത്തിയിട്ടുണ്ട്. 2006 ൽ ഐക്യരാഷ്ട്രസഭ സംഭവങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.
ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കണമെന്ന് പാലസ്തീൻ സാമ്പത്തിക മന്ത്രാലയം ബുധനാഴ്ച അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ സംഭവത്തിൽ, അൽ-ജുനീദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിറച്ച നാല് ട്രക്കുകൾക്ക് അക്രമികൾ തീയിടുകയും, ഒലീവ് വിളവെടുപ്പ് സീസൺ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
