'ബന്ദി മോചനം ഇനിയും സാധ്യമായില്ലെങ്കില്‍ ഗാസയില്‍ ആക്രമണം തുടരും'; ഹമാസിന് ഇസ്രയേല്‍ മുന്നറിയിപ്പ്

AUGUST 2, 2025, 6:51 PM

ടെല്‍അവീവ്: ഹമാസ് തട്ടിക്കൊണ്ടുപോയവരെ ഇനിയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതിരോധസേന. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബന്ദികളെ മോചിപ്പിക്കുമെന്ന കാര്യം ധാരണയിലെത്തുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. അത് നടക്കാതെ വന്നാല്‍ തിരിച്ചടി തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഇയാല്‍ സമീര്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴില്‍ നടന്ന ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ 49 പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. 251 പേരെയാണ് ഇതുവരെ തട്ടിക്കൊണ്ടുപോയത്.

ഗാസയിലുള്ള ആളുകളുടെ കൊലപാതകത്തിനും ദുരിതത്തിനും ഉത്തരവാദി ഹമാസാണെന്നും സമീര്‍ കുറ്റപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കുന്നതിന് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam