ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന പ്രൈമറി സ്കൂളിലെ 165 പെൺകുട്ടികൾക്കായി മിനാബിൽ ഒരുക്കിയത് 165 കൂട്ടക്കുഴിമാടങ്ങൾ. ലോകത്തെ നടുക്കിയ ഈ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്‌ചി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു പ്രൈമറി സ്കൂൾ പൂർണ്ണമായും തകർക്കപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളുടെ ശരീരങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ചിതറിപ്പോയെന്ന് വിദേശകാര്യ മന്ത്രി അരാഗ്‌ചി എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച നടന്ന കൂട്ടസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കൊല്ലപ്പെട്ട അഥീന എന്ന പെൺകുട്ടിയുടെ മാതാവ് തന്റെ മകളുടെ ചിത്രം ഉയർത്തിക്കാട്ടി ഇത് അമേരിക്കൻ ക്രൂരതയുടെ തെളിവാണെന്ന് വിളിച്ചുപറഞ്ഞു. ചടങ്ങിലുടനീളം "അമേരിക്കയ്ക്ക് മരണം", "ഇസ്രായേലിന് മരണം" എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങി.
കഴിഞ്ഞ ശനിയാഴ്ച ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിലെ ഏറ്റവും മാരകമായ സംഭവമായാണ് മിനാബിലെ ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഇറാൻ ഭരണകൂടം നിലവിൽ അതിജീവനത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാൻ; സമാധാന ചർച്ചകൾ തകരാൻ കാരണം വാഗ്ദാന ലംഘനമെന്ന്
അമേരിക്കൻ ആക്രമണത്തെ അതിജീവിച്ച് ഇറാൻ; എണ്ണ ശുദ്ധീകരണ ശാലകൾ അതിവേഗം പുനസ്ഥാപിച്ച് ഖുമൈനി
ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം; വിദേശ കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഒറ്റ ചർച്ചയിൽ ഉടമ്പടി പ്രതീക്ഷിച്ചിരുന്നില്ല; അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ഇറാൻ