പശ്ചിമേഷ്യയിൽ യുദ്ധ ഭീതി ഒഴിയുന്നോ? അമേരിക്ക - ഇറാൻ ആണവ ചർച്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

FEBRUARY 2, 2026, 8:37 AM

ടെഹ്‌റാൻ: അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ താൽപര്യം പ്രകടിപ്പിച്ചു. ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡന്റ് ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്ന് ഇറാൻ വ്യക്തമാക്കി. സൈനിക നടപടികളിൽ നിന്ന് അമേരിക്കയും ഇറാനും പിന്മാറുമെന്ന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

ഇറാനും അമേരിക്കയും തമ്മിൽ അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇരാൻ്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

സൗദി, ഈജിപ്‌ത്, തുർക്കി രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ‌ഗ്‌ചി ചർച്ച നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അമേരിക്കയുമായി ആണവ ചർച്ച തുടരാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം. ഇതിനായി പെസഷ്‌കിയാൻ നേരിട്ട് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണുമെന്നാണ് റിപ്പോർട്ടുകൾ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam