റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ ലക്ഷ്യമിട്ടെത്തിയ ഏഴ് ഇറാന്റെ ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.
വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് തന്നെ തകർത്തതിനാൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. റിയാദിന് തെക്ക് ഭാഗത്തായി അൽഖർജിലുള്ള അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളെയാണ് പ്രതിരോധ സേന വിജയകരമായി തകർത്തത്.
തിങ്കളാഴ്ച നടന്ന ആക്രമണ ശ്രമത്തിൽ റിയാദിന് സമീപം അൽഖർജിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് സമീപം അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകൾ വെടിവെച്ചിടുകയായിരുന്നു.
ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. ജനവാസ മേഖലയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാൻ; സമാധാന ചർച്ചകൾ തകരാൻ കാരണം വാഗ്ദാന ലംഘനമെന്ന്
അമേരിക്കൻ ആക്രമണത്തെ അതിജീവിച്ച് ഇറാൻ; എണ്ണ ശുദ്ധീകരണ ശാലകൾ അതിവേഗം പുനസ്ഥാപിച്ച് ഖുമൈനി
ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം; വിദേശ കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഒറ്റ ചർച്ചയിൽ ഉടമ്പടി പ്രതീക്ഷിച്ചിരുന്നില്ല; അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ഇറാൻ