ഇസ്ലാമാബാദ്: സ്ത്രീകളെ ചാവേർ ബോംബർമാരായി പരിശീലിപ്പിക്കുന്നതിനായി ജെയ്ഷ്-ഇ-മുഹമ്മദ് (ജെ.എം) അടുത്തിടെ ഭീകര പരിശീലന പരിപാടി ആരംഭിച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെയും ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നീക്കം ജെഇഎം ആരംഭിച്ചത്.
'ജമാഅത്തുല്‍ മുഅ്മിനാത്ത്’ എന്നതാണ് പുതിയ വനിതാ ചാവേര്‍ പടയുടെ പേര്. ബഹാവല്‍പൂരിലെ മാര്‍ക്കസ് ഉസ്മാനെ അലിയില്‍വെച്ച് പുതിയ വനിതാ ഭീകരസേനയുടെ ഉദ്ദേശലക്ഷ്യം എന്താണെന്ന് ജെഇഎം തലവന്‍ മസൂദ് അസര്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയിരുന്നു. കോംബാറ്റ് ചുമതലകളിലേക്കും അവര്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ സ്ത്രീകളെ പ്രതിരോധിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നാണ് മസൂദ് അസര്‍ പറയുന്നത്.
'ജെയ്‌ഷിന്റെ ശത്രുക്കള്‍ ഹിന്ദു വനിതകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കെതിരെ അണിനിരത്തുന്നു. അവരോട് പൊരുതാനായാണ് ഈ സംഘത്തെ രൂപീകരിച്ചതെന്നാണ് മസൂദ് അസര്‍ വെളിപ്പെടുത്തിയത്.
വനിതാ ഭീകരസംഘത്തില്‍ ചേര്‍ന്നാല്‍ മരണശേഷം നേരിട്ട് പറുദീസയാണ് മസൂദ് അസര്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കമാന്‍ഡര്‍മാരുടെ ഭാര്യമാര്‍, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍, കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കള്‍ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കാനായി പാകിസ്താനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകളും ബ്രാഞ്ചുകളും ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
