നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ തീവെച്ച ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഉത്തർപ്രദേശ് സ്വദേശിനിക്ക് ദാരുണാന്ത്യം.57 വയസ്സുകാരി രാജേഷ് ഗോലയാണ് മരിച്ചത്.ഒപ്പം ചാടിയ ഇവരുടെ ഭർത്താവ് രാംവീർ സിങ് ഗോലക്ക് പരുക്കേറ്റിട്ടുണ്ട്.
സെപ്റ്റംബർ ഏഴിനാണ് രാംവീർ സിങ്ങും രാജേഷ് ഗോലയും നേപ്പാൾ സന്ദർശനത്തിനായി പോയത്.കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിച്ച ശേഷം ഇവിടുത്തെ ഹയാത്ത് റീജൻസി എന്ന ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.ഇതിനു പിന്നാലെയാണ് ‘ജെൻ സീ’ പ്രക്ഷോഭകാരികൾ സമൂഹമാധ്യമ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്.
സെപ്തംബർ 9ന് പ്രക്ഷോഭകർ ഹോട്ടലിന് തീവെച്ച സമയത്ത് ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രാജേഷ് ഗോലക്ക് ഗുരുതരമായി പരിക്കേറ്റു.പിന്നീട് ആശുപത്രിയിൽ വെച്ച് ചികിത്സയ്ക്കിടെ രാജേഷ് ഗോല മരിച്ചു.ഭർത്താവ് രാംവീർ സിങിൻ്റെ പരിക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
