കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി ചെലവേറും

JUNE 27, 2026, 12:00 AM

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള സർവീസ് നിരക്കിൽ വൻ വർധന. ജൂലൈ ഒന്ന് മുതൽ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ഏറ്റെടുക്കുന്ന പുതിയ സേവനദാതാക്കളായ ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫീസ് വിവരങ്ങളിലാണ് വർധന വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഇനി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ് പുതിയ സംവിധാനത്തിൽ ആറു ദിനാറായി ഉയരും. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഇതോടെ, ഇതുവരെ കൊറിയർ ഉൾപ്പെടെ ഏകദേശം മൂന്നര ദിനാർ വരെ ചെലവഴിച്ചിരുന്ന ചില പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇനി ആറു ദിനാർ നൽകേണ്ടിവരും. പാസ്‌പോർട്ട് സേവനങ്ങൾക്കു പുറമെ മറ്റ് കോൺസുലർ സേവനങ്ങൾക്കും സമാന രീതിയിലുള്ള സർവീസ് ചാർജ് വർധന ബാധകമാണെന്ന സൂചനയാണ് ഡ്യൂ ഡിജിറ്റൽ വെബ്സൈറ്റിലെ ഫീസ് വിവരങ്ങൾ നൽകുന്നത്.

vachakam
vachakam
vachakam

ഇതോടെ പാസ്‌പോർട്ട് പുതുക്കൽ, വിവിധ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ തേടുന്ന പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam