ഗാബറോൺ : ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കും. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ബോട്സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിക്കുന്നത്.
പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സന്ദർശന വേളയിലാണ് പ്രഖ്യാപനം. ബോട്സ്വാനയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോയ്ക്കും നന്ദി പറഞ്ഞ പ്രസിഡന്റ്, ചീറ്റകളെ നന്നായി പരിപാലിക്കുമെന്നും ഉറപ്പുനൽകി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രസിഡന്റ് ബോട്സ്വാനയിലെത്തിയത്. ദക്ഷിണാഫ്രിക്കൻ രാജ്യത്ത് ഒരു ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ആദ്യ സന്ദർശനമാണിത്.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
