തോഷഖാന അഴിമതി കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ്

DECEMBER 20, 2025, 7:26 AM

റാവൽപിണ്ടി: നിലവിൽ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വർഷം തടവ് ശിക്ഷ വിധിച്ചു. തോഷഖാന അഴിമതി കേസിൽ ഇവരെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ സൗദി അറേബ്യ നൽകിയ ഔദ്യോഗിക സമ്മാനങ്ങളിൽ അഴിമതി നടത്തിയെന്നായിരുന്നു ഇരുവർക്കുമെതിരായ കേസ്. സൗദി അറേബ്യയിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ കളക്ഷൻ ഏജൻസിയായ തോഷഖാനയിൽ നിക്ഷേപിക്കാതെ വിറ്റു എന്നതാണ് ഇരുവർക്കുമെതിരായ കേസ്.

'ഇമ്രാന്‍ ഖാന്റെ പ്രായവും ബുഷ്‌റ ബീബി സ്ത്രീയാണെന്നതും പരിഗണിച്ചാണ് വിധി പറയുന്നത്. ഈ രണ്ട് ഘടകങ്ങളും പരിഗണിച്ചാണ് കുറഞ്ഞ ശിക്ഷ വിധിച്ചിരിക്കുന്നത്,' വിധിയില്‍ പറയുന്നു.

vachakam
vachakam
vachakam

സെക്ഷന്‍ 409 പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും അഴിമതി തടയല്‍ നിയമപ്രകാരം ഏഴ് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇരുവര്‍ക്കും ഒരു കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമാന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam