ബീജിംഗ്: ചൈനയിൽ നടന്ന സൈനിക പരേഡിനിടെ, ആയുസ്സ് വർദ്ധിപ്പിക്കാൻ അവയവമാറ്റ ശസ്ത്രക്രിയ എങ്ങനെ സഹായിക്കുമെന്ന് ചർച്ച ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും. ഇരുനേതാക്കളുടെയും സ്വകാര്യ സംഭാഷണം ഓണായിരുന്ന മൈക്ക് വഴി അറിയാതെ പുറത്തുവന്നു. അതിങ്ങനെയാണ്:
ഷി ജീൻ പിങ്: പണ്ട് നമ്മൾ പറയുമായിരുന്നു, 70 വയസിനപ്പുറത്ത് മനുഷ്യർ വളരെ അപൂർവമായി മാത്രമേ ജീവിക്കൂ. പക്ഷേ, ഇന്ന് 70 കളിലും (നിങ്ങൾ) കുട്ടിയാണ്.
പുടിൻ: അതെ. വളരെ കുറച്ച് വർഷങ്ങൾക്കുള്ളിൽ ബയോടെക്നോളജിയുടെ വികാസം കൊണ്ട് മനുഷ്യാവയവങ്ങൾ നിരന്തരം മാറ്റിവെക്കാം. കൂടുതൽ ജീവിക്കുമ്പോൾ കൂടുതൽ യുവത്വം ലഭിക്കും. ആ നിലയിൽ അമരത്വം കൈവരിക്കാനും കഴിയും.
ഷി: ഈ നൂറ്റാണ്ടിൽ തന്നെ മനുഷ്യർക്ക് 150 വയസുവരെ ജീവിക്കാൻ കഴിയുമെന്നാണ് ചിലരുടെ പ്രവചനം.
ബയോടെക്‌നോളജിയിലെ നൂതനാശയങ്ങളുടെ ഫലമായി നിത്യജീവൻ പോലും നേടാനാകുമെന്ന് പുടിൻ അഭിപ്രായപ്പെട്ടു. റഷ്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പുടിൻ പിന്നീട് തന്റെ പരാമർശത്തിന് മറുപടി നൽകി.
"ആധുനിക വീണ്ടെടുക്കൽ രീതികൾ, മെഡിക്കൽ രീതികൾ, അവയവങ്ങൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ പോലും, സജീവമായ ജീവിതം ഇന്നത്തേതിനേക്കാൾ കൂടുതൽ കാലം നൽകുമെന്ന് മനുഷ്യരാശിയെ പ്രത്യാശിക്കാൻ പ്രാപ്തമാക്കുന്നു- പുടിൻ കൂട്ടിച്ചേർത്തു.
ഇരുവർക്കുമൊപ്പം നടന്നിരുന്ന ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉൻ ഇതുശ്രദ്ധിക്കുകയും ചിരിക്കുകയും ചെയ്തു. പക്ഷേ, സംഭാഷണത്തിന്‍റെ പരിഭാഷ അദ്ദേഹം കേട്ടിരുന്നോ എന്ന് വ്യക്തമല്ല.
Xi Jinping: In this century, people are expected to live up to 150 years.
Putin: Organs can be continuously transplanted; humans could become immortal.
Xi Jinping: That means in the future, long life will become normal. pic.twitter.com/lU1NFVIGEV— Open Source Intel (@Osint613) September 3, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്