പാരീസ്: ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടഞ്ഞെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. ഉക്രെയ്ന്‍ തലസ്ഥാനത്തിന് നേരെയുള്ള റഷ്യയുടെ മിസൈല്‍ ആക്രമണത്തിന് ശേഷം അത്തരമൊരു കൂടിക്കാഴ്ച 'വ്യക്തമായും നടക്കില്ല' എന്ന് അദ്ദേഹം പറഞ്ഞു.
തെക്കന്‍ ഫ്രാന്‍സിലെ ബ്രെഗാന്‍കോണ്‍ ഫോര്‍ട്ടില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മെര്‍സ് ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞത്. യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് മെര്‍സ് പറഞ്ഞു.
റഷ്യ ഉക്രെയ്നിലുടനീളം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഈ ആക്രമണങ്ങള്‍ ദുര്‍ബലപ്പെടുത്തിയതായി ഉക്രെയ്നിലെ യുഎസ് പ്രത്യേക പ്രതിനിധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്