ജറുസലേം: പാലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഫ്രാന്‍സ്. യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, സൗദിയും ഫ്രാന്‍സും സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പ്രഖ്യാപനം. കൂടുതല്‍ രാജ്യങ്ങള്‍ സമാന പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
ഇസ്രയേലിന്റെയും യുഎസിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നുള്ള നയതന്ത്ര നീക്കം പാലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതേസമയം ഉച്ചകോടി വെറും സര്‍ക്കസാണെന്നും അതു ബഹിഷ്‌കരിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. യുഎസും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും പാലസ്തീന് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജര്‍മനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സൈനിക നടപടി ശക്തമായി തുടരുമെന്ന് ടെല്‍ അവീവില്‍ സൈനിക നേതൃത്വവുമായുള്ള യോഗത്തിന് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
