പെഷവാര്‍: പാകിസ്ഥാന്റെ വടക്കന്‍ മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 340 ല്‍ അധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബുണര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിരവധിപേരെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
48 മണിക്കൂറിനിടെ 204 പേരാണ് ബുണറില്‍ മാത്രം മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു. 50 പേരെ കാണാതായെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ കാശിഫ് ഖയ്യൂം ഖാന്റെ ഓഫീസ് അറിയിച്ചു.
മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. ബുണറിനെ കൂടാതെ ബജൗര്‍, സ്വാത്, മനേഹ്ര, ഷാംഗ്ല, തോര്‍ഘര്‍, ബടാഗ്രാം തുടങ്ങിയ ജില്ലകളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഈ ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
