അങ്കാറ: ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍. തുര്‍ക്കിയില്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലായിരുന്നു വെളിപ്പെടുത്തല്‍. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇസ്താംബുളില്‍ നടന്നുവന്ന ഉന്നതതല ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിക്കുകയായിരുന്നു. തെഹീരീകെ താലിബാന്‍ പാക്കിസ്ഥാനില്‍ (ടിടിപി) നടത്തുന്ന ആക്രമണത്തിന് മറുപടിയായി അഫ്ഗാന്‍ മണ്ണില്‍ പ്രത്യാക്രമണം നടത്താന്‍ പാക്കിസ്ഥാന് അവകാശമുണ്ട് എന്നത് അഫ്ഗാന്‍ സംഘം അംഗീകരിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്ന് കണക്കാക്കി സംയുക്ത പ്രതിരോധം തീര്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാര്‍ ഇരു രാജ്യങ്ങളും സെപ്റ്റംബര്‍ 17 ന് ഒപ്പുവച്ചിരുന്നു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമാണ് റിയാദില്‍ തന്ത്രപരമായ പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്.
കൂടാതെ ഈ അടുത്ത് യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാന്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാന്‍ ആലോചിക്കുന്നതായി സെപ്റ്റംബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തതിന് ശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് 2021 ല്‍ പിന്‍വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
