സാങ്കേതിക മികവ് തെളിയിച്ച് ചൈനീസ് റോബോട്ടുകൾ

FEBRUARY 9, 2026, 4:29 AM

ചൈനയിൽ മനുഷ്യരൂപത്തിലുള്ള (ഹ്യൂമനോയിഡ്) റോബോട്ടുകൾ ഇപ്പോൾ ലൂണാർ ന്യൂ ഇയർ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറുകയാണ്. റോബോട്ട് നിർമ്മാതാക്കൾ അവരുടെ റോബോട്ടുകളുടെ പാട്ട്, നൃത്തം, വിനോദ പ്രകടനങ്ങൾ എന്നിവ പൊതുജനങ്ങൾക്കും നിക്ഷേപകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മുന്നിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയാണ്.

ഷാങ്ഹായിലെ റോബോട്ടിക്സ് സ്റ്റാർട്ട്അപ്പ് അജിബോട്ട് അടുത്തിടെ ഏകദേശം ഒരു മണിക്കൂർ നീണ്ട ലൈവ് പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിൽ റോബോട്ടുകൾ നൃത്തം ചെയ്യുകയും അക്ക്രോബാറ്റിക് പ്രകടനങ്ങളും മാജിക്കും അവതരിപ്പിക്കുകയും ഗാനങ്ങൾക്ക് ലിപ്പ്-സിങ്ക് ചെയ്യുകയും കോമഡി രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ചില റോബോട്ടുകൾ പ്രേക്ഷകരായി ഇരുന്ന് കൈവീശുന്നതും കാണാമായിരുന്നു. ഡോയിൻ എന്ന ചൈനീസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഏകദേശം 14 ലക്ഷം ആളുകൾ ഈ പരിപാടി കണ്ടു. കമ്പനി ഇതിനെ “ലോകത്തിലെ ആദ്യ റോബോട്ട് ഗാല” എന്ന് വിശേഷിപ്പിച്ചു.

ഈ പരിപാടി ചൈനയുടെ പ്രശസ്തമായ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയ്ക്ക് ഒരു ആഴ്ച മുമ്പാണ് നടന്നത്. സർക്കാർ ടെലിവിഷൻ ചാനലായ CCTV സംപ്രേഷണം ചെയ്യുന്ന ഈ വാർഷിക പരിപാടി, ചൈനീസ് റോബോട്ട് കമ്പനികൾക്ക് അവരുടെ സാങ്കേതിക നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ വേദിയായി മാറി.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം CCTV ഗാലയിൽ Unitree എന്ന കമ്പനിയുടെ 16 മനുഷ്യരൂപ റോബോട്ടുകൾ മനുഷ്യ നർത്തകരോടൊപ്പം പ്രകടനം നടത്തി. ഇത് ലക്ഷക്കണക്കിന് പ്രേക്ഷകരെ ആണ് അത്ഭുതപ്പെടുത്തിയത്. തുടർന്ന് കമ്പനിയുടെ സ്ഥാപകനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അധ്യക്ഷത വഹിച്ച ഒരു പ്രധാന യോഗത്തിലേക്ക് ക്ഷണിച്ചു. ഇപ്പോൾ കമ്പനി ഓഹരി വിപണിയിൽ പ്രവേശിക്കാൻ (IPO) തയ്യാറെടുക്കുകയാണ്.

ഈ വർഷത്തെ CCTV ഗാലയിൽ Unitree, Galbot, Noetix, MagicLab എന്നീ നാല് റോബോട്ട് സ്റ്റാർട്ട്അപ്പുകൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അജിബോട്ടിന്റെ ഗാലയിൽ 200-ത്തിലധികം റോബോട്ടുകൾ പങ്കെടുത്തു. റെഡ്നോട്ട്, സിനാ വെയ്‌ബോ, ടിക്‌ടോക്ക്, ഡോയിൻ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചില ടിവി ചാനലുകളിലും പരിപാടി സംപ്രേഷണം ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam