അമേരിക്കയ്ക്ക് ആണവ രഹസ്യവിവരങ്ങൾ കൈമാറി; ചൈനയുടെ ഉന്നത സൈനിക ജനറലിനെതിരെ അന്വേഷണം 

JANUARY 26, 2026, 4:21 AM

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനും കേന്ദ്ര സൈനിക കമ്മീഷന്റെ വൈസ് ചെയർമാനുമായ ജനറൽ ഷാങ് യൂക്സിയയെ ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കും ആണവ രഹസ്യങ്ങൾ ചോർത്തിയതിനും അന്വേഷണ വിധേയമാക്കി. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഷാങ്.

അമേരിക്കയ്ക്ക് ചൈനയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ കൈമാറി എന്നതടക്കമുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്.

ചൈനയുടെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട 'കോർ ടെക്നിക്കൽ ഡാറ്റ' ജനറൽ ഴാങ് അമേരിക്കയ്ക്ക് ചോർത്തി നൽകി എന്നതാണ് ഏറ്റവും ഗൗരവകരമായ ആരോപണം. സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് വൻതുക കൈക്കൂലിയായി വാങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

vachakam
vachakam
vachakam

ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായാണ് ജനറൽ ഴാങ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം, ചൈന-വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത വെറ്ററൻ കൂടിയാണ്. ഇത്രയും ഉന്നതനായ, പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള ഒരു ജനറൽ അന്വേഷണവലയത്തിലാകുന്നത് ചൈനീസ് സൈന്യത്തിനുള്ളിലെ അസ്വാരസ്യങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam