കീവ് : ഉക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം. പടിഞ്ഞാറൻ നഗരമായ ടെർനോപിലിൽ രണ്ട് ഫ്ലാറ്റുകൾക്ക് നേരെ ഉണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നു.
ആക്രമണത്തിൽ 18 പേർ കുട്ടികളുൾപ്പെടെ 93 പേർക്ക് പരിക്കേറ്റു. 2022 ഫെബ്രുവരിയിൽ മോസ്കോ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം മേഖലയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണിത്.
റഷ്യൻ എക്സ്-101 ക്രൂയിസ് മിസൈലുകൾ പാർപ്പിട സമുച്ചയത്തിലേക്ക് പതിച്ചതായി ഉക്രെയ്നിന്റെ വ്യോമസേന അറിയിച്ചു. രണ്ട് ബ്ലോക്കുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
ലിവ്, ഇവാനോ–ഫ്രാൻകിവിസ്‌ക്, ഖർക്കീവ് നഗരങ്ങളിലും ആക്രമണം ഉണ്ടായി. 470 ഡ്രോണുകളും 47 മിസൈലുകളും റഷ്യ പ്രയോഗിച്ചതായും സെലൻസ്‌കി ആരോപിച്ചു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും വിവരവിനിമയ സൗകര്യങ്ങളും തകർന്നിട്ടുണ്ട്.
അതേസമയം, യുഎസ് ഉന്നത സൈനികമേധാവികൾ സമാധാനശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച കീവിൽ സെലൻസ്‌കിയുമായി ചർച്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
