ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ പ്രധാന കരിങ്കടല്‍ തുറമുഖമായ ഒഡെസയില്‍ നാല് ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം. എംവി എജിഎന്‍ രാഗ്‌നര്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന നാല് ഇന്ത്യന്‍ പൗരന്മാരില്‍ രണ്ട് പേര്‍ സുരക്ഷിതരാണെന്നും കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
ശനിയാഴ്ച ഒഡെസ തുറമുഖത്തുവെച്ചാണ് കപ്പലിനുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സംഭവസമയം നാല് ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് രണ്ട് പേരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. കാണാതായ രണ്ടുപേരുടെ നില നിലവില്‍ വ്യക്തമല്ലെന്നും ഇവര്‍ക്കായി പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി.
ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിലോ, ആക്രമണസമയത്ത് കപ്പലില്‍ ആകെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ്പ്ലൈന്‍ നമ്പറും ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഒഡെസ തുറമുഖമേഖല നിരന്തരം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. രാജ്യത്തെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരന്മാര്‍ ഉക്രെയ്‌നിലേക്കുള്ള അനാവശ്യ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഉക്രെയ്‌നില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ കോണ്‍സുലാര്‍ സഹായങ്ങളും നല്‍കിവരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
English Summary
A commercial cargo ship, MV AGN Ragnar, carrying four Indian national crew members, was attacked at the Odesa port in Ukraine on Saturday. According to the Indian Embassy, two of the Indian nationals have been rescued safely, while an intensive search operation is currently underway with local authorities to locate the remaining two missing individuals. With the Black Sea port region frequently coming under drone and missile strikes, the Ministry of External Affairs has reiterated its advisory warning Indian citizens to avoid traveling to Ukraine while ensuring consular assistance for those currently residing in the war-torn country.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
