ലബനനിൽ കെട്ടിടം തകർന്ന് വീണ് 13 മരണം;  നിരവധിപേർ കുടുങ്ങിക്കിടക്കുന്നു 

FEBRUARY 9, 2026, 2:26 AM

ട്രിപ്പോളി: വടക്കൻ ലബനൻ നഗരമായ ട്രിപ്പോളിയിൽ ജനവാസ മേഖലയിലെ കെട്ടിടങ്ങൾ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

ഞായറാഴ്ചയാണ് ബാബ് അൽ-തബ്ബാനെ പരിസരത്തുള്ള രണ്ട് അടുത്തടുത്ത കെട്ടിടങ്ങൾ തകർന്നുവീണത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷാപ്രവർത്തകർ ഇതുവരെ പുറത്തെടുത്തു.

തകർന്ന രണ്ട് കെട്ടിടങ്ങളിലായി ഏകദേശം 22 താമസക്കാർ ഉണ്ടായിരുന്നതായി സിവിൽ ഡിഫൻസ് റെസ്‌ക്യൂ സർവീസ് മേധാവി അറിയിച്ചു. എന്നാൽ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ട്രിപ്പോളി മുനിസിപ്പൽ കൗൺസിൽ അധ്യക്ഷൻ അബ്ദുൽ ഹമീദ് കരാമെ വ്യക്തമാക്കി.

vachakam
vachakam
vachakam

ലബനനിലെ രണ്ടാമത്തെ വലിയ നഗരമായ ട്രിപ്പോളിയിൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിരവധി പഴയ കെട്ടിടങ്ങളാണ് തകർന്നു വീണത്. ദശാബ്ദങ്ങളായി തുടരുന്ന അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്ന് നഗരസഭാ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam