ബില്‍ഗേറ്റ്സിന് റഷ്യന്‍ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ശേഷം ലൈംഗികരോഗം; എപ്സ്റ്റീന്‍ ഫയലിൽ പരാമർശം 

JANUARY 31, 2026, 4:08 AM

റഷ്യൻ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗങ്ങൾ പിടിപെട്ടതായി എപ്‌സ്റ്റൈൻ ഫയലുകൾ. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ രേഖകളിലാണ് ഈ വിഷയം പരാമർശിക്കുന്നത്.

മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്സില്‍ നിന്നും ഒളിച്ചുവച്ച ഒരു STD (Sexually Transmitted Diseases) ലൈംഗികരോഗം ഗേറ്റ്സിനുണ്ടായിരുന്നുവെന്നും മെയിലുകള്‍ വ്യക്തമാക്കുന്നു. ഗേറ്റ്സിന് അയക്കാന്‍ തയ്യാറാക്കിയ ഇമെയില്‍ ഡ്രാഫ്റ്റുകളില്‍ ഭാര്യ അറിയാതെ നല്‍കേണ്ട മരുന്നുകളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. മെലിന്‍ഡ ഇക്കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡ്രാഫ്റ്റില്‍ പറയുന്നുണ്ട്.

ബില്‍ ഗേറ്റ്സുമായി ബന്ധപ്പെട്ട് നേരത്തേ പുറത്തുവന്ന ആരോപണങ്ങള്‍ക്ക് ബലംകൂട്ടുന്ന പുതിയ വെളിപ്പെടുത്തലുകളാണ് യുഎസ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകളും 2000ത്തോളം വിഡിയോകളും 1,80000 ചിത്രങ്ങളും പുറത്തിറക്കുകയാണെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് അറിയിച്ചു. ഈ രേഖകളെല്ലാം ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam