ഇസ്ലാമാബാദ്: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ബലൂചിസ്ഥാനിൽ മൂന്ന് ദിവസത്തേക്ക് പൊതുഗതാഗതം നിർത്തിവച്ചു. നവംബർ 12 മുതൽ 14 വരെയാണ് യാത്രാ വിലക്ക്.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പൊതുസ്ഥലങ്ങളിലും യാത്രാ കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുഗതാഗതം നിർത്തിവെച്ചത് സുരക്ഷാപരമായ കാര്യങ്ങൾ മുൻനിർത്തിയാണെന്ന് അധികൃതർ അറിയിച്ചു. നഗരങ്ങൾക്കിടയിലുള്ള പ്രധാന റോഡുകളിലെല്ലാം യാത്രാ നിയന്ത്രണം ബാധകമായിരിക്കും.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടി. പ്രധാനപ്പെട്ട റോഡുകളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഈ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
