ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ കാബൂൾച്ചറിലുള്ള ആബി മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിലമതിക്കാനാവാത്ത ഈജിപ്ഷ്യൻ പുരാവസ്തുക്കൾ പോലീസ് കണ്ടെടുത്തു.
പിരമിഡുകളുടെ സുവർണ്ണ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന പുരാതന വസ്തുക്കൾ ഒരു വാനിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെ മ്യൂസിയത്തിന്റെ ജനൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അമൂല്യമായ നിരവധി പുരാവസ്തുക്കളുമായാണ് കടന്നുകളഞ്ഞത്.
രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിൽ റെഡ്‌ലാൻഡ് ബേ ഫെറി ടെർമിനലിലെ പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന പ്രതിയുടെ ടൊയോട്ട വാനിൽ നിന്നാണ് ഭൂരിഭാഗം വസ്തുക്കളും കണ്ടെത്തിയത്.
2,600 വർഷം പഴക്കമുള്ള മരത്തിൽ തീർത്ത ശില്പം, 3,300 വർഷം പഴക്കമുള്ള മാല, സ്വർണ്ണം പൂശിയ മമ്മി മാസ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശില്പങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. സ്ഥിരമായ താമസസ്ഥലമില്ലാത്ത പ്രതിയെ റസ്സൽ ഐലൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച ക്ലീവ്ലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റഷ്യൻ എണ്ണ വിപണി തകർത്ത് ഉക്രെയ്ൻ ഡ്രോണുകൾ; 40% കയറ്റുമതി നിലച്ചു; ദിനംപ്രതി
ഗുഹകളിൽ ഒളിപ്പിച്ച 'കൊതുക് പട'; ഹോർമുസ് കടലിടുക്കിനെ വിറപ്പിക്കാൻ ഇറാന്റെ ചെറിയ ബോട്ടുകൾ;
യുദ്ധത്തിനും അടിച്ചമർത്തലുകൾക്കും പിന്നാലെ ഇറാനിൽ ആശങ്ക വർദ്ധിക്കുന്നു; ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ കടുക്കുമെന്ന് ഭീതി
ഹോർമുസ് കടലിടുക്കിൽ വെടിവെപ്പിന് മുൻപ് ഏതാനും കപ്പലുകൾ കടന്നുപോയി; കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ