നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയുടെ സമീപമുള്ള കിയാംബു കൗണ്ടിയിലെ ഒരു ജനവാസ മേഖലയിലേക്ക് എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 6 പേര്‍ കൊല്ലപ്പെട്ടു. എഎംആര്‍ഇഎഫ് ഫ്‌ളൈയിംഗ് ഡോക്ടേഴ്‌സ് എന്ന എയര്‍ ആംബുലന്‍സ് കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. വലിയ സ്‌ഫോടന ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സെസ്‌ന സൈറ്റേഷന്‍ എക്‌സ്എല്‍എസ് ജെറ്റ് വിമാനം നെയ്‌റോബിയില്‍ നിന്ന് പറന്നുയര്‍ന്ന് സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ സൊമാലിലാന്‍ഡിന്റെ തലസ്ഥാനമായ ഹര്‍ഗീസയിലേക്കുള്ള യാത്രയിലായിരുന്നു. തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ വ്യോമയാന അധികൃതരുമായും എമര്‍ജന്‍സി സര്‍വീസുകളുമായും പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് എയര്‍ ആംബുലന്‍സ് സേവന കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, കെനിയയുടെ സൈനിക മേധാവിയുള്‍പ്പെടെ 10 പേര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്