ഒട്ടാവ: കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. യു.എസില്‍ നിന്നുള്ള വാഹനങ്ങള്‍, മദ്യം, ക്ഷീര ഉല്‍പ്പന്നങ്ങള്‍ എന്നിവയോട് കാനഡ കാണിക്കുന്ന വിവേചനപരമായ നിലപാടുകള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 1930 ലെ താരിഫ് ആക്ടിലെ സെക്ഷന്‍ 338 എന്ന പ്രത്യേക നിയമപ്രകാരം ട്രംപ് പ്രഖ്യാപനങ്ങളില്‍ ഒപ്പുവെച്ചു.
അമേരിക്കന്‍ വിപണിയിലെത്തുന്ന വൈന്‍, ഹോക്കി സ്റ്റിക്, സിമന്റ് എന്നിവയ്ക്ക് പുറമേ ക്ഷീര ഉല്‍പ്പന്നങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, ഫര്‍ണിച്ചര്‍, ഫിഷിംഗ് റോഡുകള്‍, വിത്തുകള്‍, വസ്ത്രങ്ങള്‍, വിഗ്ഗുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളെ പുതിയ താരിഫ് നേരിട്ട് ബാധിക്കും. എന്നിരുന്നാലും ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, പൊട്ടാഷ്, മീന്‍, നിര്‍ണായക ധാതുക്കള്‍, സെക്ഷന്‍ 232 പ്രകാരം മുന്‍പേ നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയെ തല്‍ക്കാലം ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 19 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. യു.എസ്-മെക്‌സിക്കോ-കാനഡ കരാറിന് കീഴില്‍ വരുന്ന ഉല്‍പ്പന്നങ്ങളാണെങ്കില്‍ പോലും ഈ പുതിയ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
കാനഡയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്കും മദ്യത്തിനും അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളും യു.എസ് ക്ഷീര മേഖലയോടുള്ള സംരക്ഷണ നയങ്ങളുമാണ് ഈ അടിയന്തര തീരുമാനത്തിന് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാനഡയിലേക്കുള്ള യു.എസ് വാഹന ഇറക്കുമതിയില്‍ 22 ശതമാനവും മദ്യ ഇറക്കുമതിയില്‍ 81 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഈ പുതിയ നികുതി വര്‍ദ്ധനവിനെക്കുറിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
