ഒട്ടാവയിൽ 14കാരനെ മൂന്ന് കോയോട്ടികൾ ആക്രമിച്ചു

JUNE 8, 2026, 8:38 AM

കാനഡ: ഒട്ടാവയിലുള്ള ഒരു പാർക്കിലൂടെ സൈക്കിൾ ചവിട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരനെ മൂന്ന് കോയോട്ടികൾ (ഒരിനം കാട്ടുനായ്ക്കൾ) ചേർന്ന് ആക്രമിച്ചു. ഒട്ടാവയുടെ പ്രാന്തപ്രദേശമായ ഓർലിയൻസിലെ ലാലൻഡെ കൺസർവേഷൻ പാർക്കിൽ ജൂൺ 4നാണ് സംഭവം നടന്നത്.

രാത്രി 8:30 ഓടെ പാർക്കിലൂടെ പോവുകയായിരുന്ന കുട്ടിയെ മൃഗങ്ങൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഒരു കോയോട്ടി കുട്ടിയുടെ ഷൂസിലും മറ്റൊന്ന് കാലിലും കടിച്ചുപിടിച്ചു. തന്റെ സൈക്കിളും ഹെൽമെറ്റും നേരെ എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരൻ ഒടുവിൽ സമീപത്തെ സ്‌കൂൾ മതിൽ ചാടിക്കടന്നാണ് ജീവൻ രക്ഷിച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ ഈസ്റ്റേൺ ഒന്റാരിയോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പും നൽകിയിട്ടുണ്ട്.

ഈ പ്രദേശത്ത് കോയോട്ടികളുടെ താവളമുണ്ടെന്നും അധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഒട്ടാവ നഗരസഭാ അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വന്യജീവി വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കോയോട്ടികളെ കണ്ടാൽ ഭയന്നോടരുതെന്നും, കൈകൾ വീശിയും വലിയ ശബ്ദമുണ്ടാക്കിയും അവയെ അകറ്റി നിർത്താൻ ശ്രമിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam