യു.ജി.സിയുടെ പുതിയ ഇക്വിറ്റി ചട്ടങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

JANUARY 30, 2026, 2:05 PM

2026 ജനുവരി 13ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) 'Promotion of Equtiy in Higher Education Institutions Regulations, 2026' വിജ്ഞാപനം ചെയ്തു. പട്ടികജാതി (SC), പട്ടികവർഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവർക്കെതിരെയുള്ള വിവേചനത്തെ ജാതി അധിഷ്ഠിത വിവേചനമായി ഈ പുതിയ നിയമം കൃത്യമായി നിർവചിച്ചു. എന്നാൽ, നിർണായകമായ ഒരു നീക്കത്തിലൂടെ, നിയമപരമായ കൂടുതൽ പരിശോധനകൾക്കായി സുപ്രീം കോടതി ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു.

ഈ നിയന്ത്രണങ്ങൾ ഇന്ത്യയിലുടനീളമുള്ള പല മുന്നാക്ക വിഭാഗങ്ങളുടെയും പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ കേരളത്തിൽ മാത്രം ഇതിനെതിരെ പത്രദൃശ്യസമൂഹ മാധ്യമങ്ങളിൽ യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

ഈ നിയമങ്ങൾ ഏകപക്ഷീയമാണെന്നും വിവേചനപരമാണെന്നും വിമർശകർ വാദിക്കുന്നു. പ്രധാന തർക്കവിഷയങ്ങൾ ഇവയാണ്:

vachakam
vachakam
vachakam

  • 1. കടുത്ത ശിക്ഷാനടപടികൾ: ജാതി അധിഷ്ഠിത വിവേചനത്തിന് (ജാതി പറഞ്ഞ് പരിഹസിക്കുന്നത് ഉൾപ്പെടെ) ഒരു വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സസ്‌പെൻഷൻ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.
  • 2. സമിതികളുടെ ഘടന: എല്ലാ സർവകലാശാലകളിലും SC, ST, OBC പ്രതിനിധികളുള്ള വിവേചന വിരുദ്ധ സമിതികൾ സ്ഥാപിക്കണമെന്ന നിർദ്ദേശം.
  • 3. സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവം: വ്യാജ പരാതികൾ നൽകുന്നവർക്കെതിരെ ശിക്ഷാ നടപടികളില്ലാത്തത് നിയമം ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറി വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്നോ ഹോസ്റ്റലുകളിൽ നിന്നോ പുറത്താക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു.

2012ലെ ചട്ടങ്ങളുമായുള്ള താരതമ്യം

യുജിസിയുടെ 2012ലെ ചട്ടങ്ങൾ കൂടുതൽ വിപുലമായിരുന്നു. ജാതി, മതം, ലിംഗഭേദം, വൈകല്യം, ഭാഷ, വംശം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ അത് സംരക്ഷണം നൽകിയിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ, ഛആഇ വിഭാഗങ്ങളെ പ്രത്യേകം പരാമർശിക്കാത്തത് വലിയൊരു പോരായ്മയായിരുന്നു.

നിയമപരമായ സാഹചര്യം: SC/ST (അതിക്രമങ്ങൾ തടയൽ) നിയമം, 1989
പൊതുസ്ഥലത്ത് വെച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരമാക്കുന്ന 1989ലെ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്.

vachakam
vachakam
vachakam

കേരളം: ഒരു സവിശേഷ മാതൃക

ഇത്തരം സമത്വ തത്വങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം വേറിട്ടുനിൽക്കുന്നു. ഇതിന് കാരണം നിയമങ്ങൾ മാത്രമല്ല, മറിച്ച് ആഴത്തിലുള്ള സാമൂഹിക മാറ്റങ്ങളാണ്.

ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾ തുടക്കമിട്ട വിദ്യാഭ്യാസ നിക്ഷേപങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതിമതിലുകൾ തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. 2024 ജൂണിൽ SC/ST കോളനികളെ 'കോളനി' എന്ന് വിളിക്കുന്നത് നിർത്തലാക്കാനുള്ള കേരളത്തിന്റെ തീരുമാനം ജാതിവിരുദ്ധ നിലപാടിന് ഉദാഹരണമാണ്.

vachakam
vachakam
vachakam

ഒരു വ്യക്തിപരമായ അനുഭവം: ഇന്ത്യൻ സൈന്യത്തിലെ ജാതി

ഇന്ത്യൻ സൈന്യത്തിൽ ചേർന്നതിന് ശേഷമാണ് ഞാൻ ജാതി ഐഡന്റിറ്റിയെ നേരിട്ട് കാണുന്നത്. കേരളത്തിൽ വളർന്നപ്പോഴോ എൻഡിഎ, ഐഎംഎ പരിശീലന കാലത്തോ ജാതിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ല.

75 മീഡിയം റെജിമെന്റിൽ ചേർന്നപ്പോൾ, ബ്രാഹ്മണ ബാറ്ററിയിലെ സൈനികർ കീഴ്ജാതിക്കാരായ സൈനികരെ ജാതിപ്പേര് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 1991ൽ ബാറ്ററി കമാൻഡറായിരിക്കെ ശ്യാം സുന്ദർ എന്ന ബാർബറായ സൈനികന് ഫാമിലി ക്വാർട്ടേഴ്‌സ് അനുവദിച്ചപ്പോൾ, 'ഒരു കീഴ്ജാതിക്കാരൻ എങ്ങനെ ബ്രാഹ്മണർക്കൊപ്പം താമസിക്കും' എന്ന പരാതി ഉയർന്നു.

ഞാൻ അവരെ വിളിച്ച് ചോദിച്ചു: 'നമ്മൾ ആദ്യം സൈനികരല്ലേ? ശർമ്മ, മിശ്ര തുടങ്ങിയ കുലനാമം മാത്രമാണോ നിങ്ങളെ ബ്രാഹ്മണരാക്കുന്നത്? എങ്കിൽ ഇന്നുമുതൽ ശ്യാം സുന്ദർ 'ശ്യാം സുന്ദർ ശർമ്മ' എന്നറിയപ്പെടും.' ആ പ്രശ്‌നം അവിടെ അവസാനിച്ചു.

യുജിസിയുടെ 2026 റെഗുലേഷൻ സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞത് ഇന്ത്യയിലെ വർണ്ണം, സമത്വം, നീതി എന്നിവയെക്കുറിച്ചുള്ള നിലവിലെ ആഴമേറിയ പ്രതിസന്ധികൾ ഉയർത്തിക്കാട്ടുന്നു. ചരിത്രപരമായി പുറന്തള്ളപ്പെട്ട സമൂഹങ്ങളെ സംരക്ഷിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാണെങ്കിലും, നിയമ പാലനവും ദുരുപയോഗത്തിന്റെ സാധ്യതയും ന്യായമായ ആശങ്കകൾ ഉയർത്തുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരെ സംരക്ഷിക്കുക എന്ന ലക്ഷ്യം ശരിയാണെങ്കിലും, അത് നടപ്പിലാക്കുന്ന രീതിയിൽ കൃത്യമായ പരിശോധനകൾ ആവശ്യമാണ്.  

കേരളത്തിന്റെ ഉദാഹരണം അർത്ഥപൂർണ്ണമായ പുരോഗതിക്ക് നിയമങ്ങൾ മാത്രമല്ല, അടിസ്ഥാന സാമൂഹികവിദ്യാഭ്യാസ പരിഷ്‌കാരങ്ങളും അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്നു. സാമൂഹിക വിവേചനങ്ങളെ മറികടക്കാൻ സൈനിക അനുഭവകഥ വെളിവാക്കിയതുപോലെ, പൊതുമേന്മയിലും, വ്യക്തിത്വം വളർത്തിയെടുക്കുന്നതിലും ഊന്നൽ നൽകുന്ന ബോധപൂർവമായ നേതൃത്വം അനിവാര്യമാണ്.

റെജി കൊടുവത്ത്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam