മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC 2026)ന്റെ രജിസ്‌ട്രേഷൻ, ടൊറോന്റോ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ സംഘടിപ്പിച്ച കിക്കോഫ് സമ്മേളനത്തോടെ ഔദ്യോഗികമായി ആരംഭിച്ചു.
ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങുകൾക്ക് കാനഡ ഭദ്രാസനത്തിന്റെ സഹായ മെപ്പ്രോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് നേതൃത്വം നൽകി. FYC 2026ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനവും, ആദ്യ രജിസ്‌ട്രേഷൻ ടിക്കറ്റുകളുടെ വിതരണവും അഭിവന്ദ്യ തിരുമേനി നിർവഹിച്ചു.
ഭദ്രാസന സെക്രട്ടറിയും കോൺഫറൻസ് കൺവീനറുമായ റവ. ഫാ. ഡോ. തോമസ് ജോർജ്, കോൺഫറൻസ് കോർഡിനേറ്റർ റവ. ഫാ. സാം തങ്കച്ചൻ, സുവനീർ എഡിറ്റർ റവ. ഫാ. മാത്യു തോമസ്, കോൺഫറൻസ് സെക്രട്ടറി മനു എബ്രഹാം, ജോയിന്റ് സെക്രട്ടറി വിവിൻ വെട്ടിയിൽ, ദദ്രാസന അസംബ്ലി പ്രതിനിധിയായ കോശി രാജൻ എന്നിവർ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. സംഘാടക സമിതി അംഗങ്ങളായ ജിബിൻ ജോൺ ചെറിയാൻ, ആനി വർഗീസ് എന്നിവരുൾപ്പെടെ നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 2 വ്യാഴാഴ്ച മൂതൽ ജൂലൈ 4 ശനിയാഴ്ച്ച വരെ, ഒന്റാറിയോയിലെ ബാരിയിലുള്ള ജോർജിയൻ കോളേജ് റെസിഡൻസ് & കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടും. 'Timeless Truth for a Changing World' എന്ന വിഷയത്തെ ആസ്പദമാക്കി, അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെപ്പ്രോലീത്താ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സൺഡേസ്‌കൂൾ ഡയറക്ടർ, റവ. ഫാ. ഡോ. തിമോത്തി തോമസ് (ടെനി), ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവക വികാരി, റവ. ഫാ. ഡോ. എബ്രഹാം ജോർജ് (എബി) എന്നിവരുൾപ്പടെ പ്രമുഖ വ്യക്തികൾ കോൺഫറൻസിന് നേതൃത്വം നൽകും. 2026 മെയ് 31ന് രജിസ്‌ട്രേഷൻ അവസാനിക്കും.
കിക്കോഫ് ചടങ്ങ് വിജയകരമായി നടത്താൻ സഹകരിച്ച ടൊറോന്റോ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരിയോടും, ഭാരവാഹികളോടും, വിശ്വാസികളോടും സംഘാടക സമിതി നന്ദി രേഖപ്പെടുത്തുകയും, കാനഡയിലുടനീളം ഉള്ള എല്ലാ പള്ളികളുടെയും വിശ്വാസികളുടെയും പ്രാർത്ഥനാപൂർവ്വമായ പിന്തുണയും സജീവ പങ്കാളിത്തവും അഭ്യർത്ഥിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
