ക്യൂബെക് സിറ്റിയെ പലരും വിനോദസഞ്ചാര കേന്ദ്രമായിട്ടാണ് കണ്ടിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നഗരം വലിയ മാറ്റമാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ഈ നഗരം കാനഡയിലെ ഏറ്റവും വിജയകരമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
കണക്കുകൾ നോക്കുമ്പോൾ, രാജ്യത്തെ വലിയ നഗരങ്ങളിൽ ക്യൂബെക് സിറ്റിക്ക് ഏറ്റവും വേഗത്തിലുള്ള സാമ്പത്തിക വളർച്ചയുണ്ട്. കുറ്റകൃത്യ നിരക്കും തൊഴിലില്ലായ്മയും കുറവാണ് എന്നതും മറ്റൊരു നേട്ടമാണ്. വരുമാന അസമത്വവും വളരെ കുറഞ്ഞതാണ് എന്നാണ് കാണാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. വീടുകളുടെ വിലയും പല വലിയ നഗരങ്ങളെക്കാൾ നിയന്ത്രണത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
അതുപോലെ തന്നെ നഗരത്തിലെ ചില പ്രദേശങ്ങൾ പുതിയ ഭക്ഷണശാലകളും യുവജന സംസ്കാരവും കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റെസ്റ്റോറന്റുകളുടെ നിലവാരത്തിലും നഗരം മുന്നിലാണ്. മറ്റു നഗരങ്ങൾ വീടുകളുടെ വിലക്കയറ്റവും ഗതാഗതക്കുരുക്കും നേരിടുമ്പോൾ, ക്യൂബെക് സിറ്റി അവയെ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യുന്നു.
നഗരത്തിന്റെ സാമ്പത്തികം ഇപ്പോൾ സർക്കാർ ജോലികളിൽ മാത്രം ആശ്രയിക്കുന്നില്ല — സ്വകാര്യ മേഖലയിലും വലിയ വളർച്ചയുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡാറ്റ സെന്ററുകൾ പോലുള്ള പുതിയ മേഖലകളും അനുദിനം വളരുന്നു.
മുൻ നേതാക്കളുടെ നഗര വികസന പദ്ധതികൾ — പാർക്കുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വലിയ പ്രോജക്ടുകൾ — ഇന്നത്തെ വളർച്ചയ്ക്ക് അടിത്തറയായി എന്ന് തന്നെ പറയേണ്ടി വരും. ക്യൂബെക് സിറ്റിയുടെ മറ്റൊരു ശക്തി വിദ്യാഭ്യാസമുള്ള തൊഴിലാളികളാണ്. ഇവിടെ വൈദഗ്ധ്യമുള്ള മിഡിൽ-ക്ലാസ് തൊഴിലാളികൾ കൂടുതലാണ്.
അതേസമയം നഗരവാസികൾക്ക് സ്വന്തം നഗരത്തെക്കുറിച്ചുള്ള അഭിമാനം ശക്തമാണ്. പ്രാദേശിക ബിസിനസുകളെ അവർ പിന്തുണക്കുന്നു, വലിയ സാംസ്കാരിക പരിപാടികളും വിജയകരമാണ്. ജനസംഖ്യ വേഗത്തിൽ ഉയരുന്നതിനാൽ ഭാവിയിൽ ഗതാഗതവും വീടുകളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാകാം. ഇതിനായി പുതിയ ട്രാം പദ്ധതി പോലുള്ള വികസനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വീടുകളുടെ വില ഉയരുന്നുണ്ടെങ്കിലും പുതിയ വീടുകൾ നിർമിക്കുന്നതും വർധിച്ചിട്ടുണ്ട്.
മറ്റു വലിയ നഗരങ്ങളെക്കാൾ ഇവിടെ ഭവനരഹിതത്വം കുറവാണ്. കുടിയേറ്റ ജനസംഖ്യയും ക്രമേണ ഉയരുന്നു, നഗരത്തിന്റെ വൈവിധ്യം വർധിക്കുന്നു എന്നതും നീട്ടമായി ആണ് കണക്കാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ക്യൂബെക് സിറ്റി ഇപ്പോൾ നല്ല വളർച്ചയിലാണ്. ഈ വിജയം കൂടുതൽ നിക്ഷേപവും അവസരങ്ങളും ആകർഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
