ഒട്ടാവ: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ സുരക്ഷാ പിന്തുണയോടെയുള്ള ചര്‍ച്ചയിലൂടെ സമാധാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്ത ആഴ്ച പാരീസിലേക്ക് പുറപ്പെടും. ശനിയാഴ്ച സെലെന്‍സ്‌കിയെ കാണുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം കാര്‍ണി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഫ്രാന്‍സില്‍ ഉണ്ടാകും.
15 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ സമാധാനം മുന്‍നിര്‍ത്തിയുള്ള ഒരു യോഗത്തിനായി ശനിയാഴ്ച തന്റെ രാജ്യത്ത് എത്തുമെന്ന് വ്യാഴാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. യൂറോപ്യന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അമേരിക്കന്‍ സംഘം ഓണ്‍ലൈനില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെന്‍സ്‌കി എക്സില്‍ കുറിച്ചിരുന്നു.
ശനിയാഴ്ചത്തെ യോഗത്തില്‍ യൂറോപ്യന്‍ സ്ഥാപനങ്ങളുടെയും നാറ്റോയുടെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഉക്രേനിയന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദേശകാര്യ, പ്രതിരോധ നയ ഉപദേഷ്ടാവായ ഡേവിഡ് ആഞ്ചലും ശനിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ലോറ സ്‌കാഫിഡി പറഞ്ഞു.
ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്ന 30-ലധികം രാജ്യങ്ങളുടെ കോയലിഷന്‍ ഓഫ് ദി വില്‍ലിംഗ് കൂട്ടായ്മയുടെ യോഗം വിളിച്ചുചേര്‍ത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പുതുവത്സരാഘോഷത്തിലെ പ്രസംഗത്തിലാണ് സമ്മേളനത്തിന് വേദിയൊരുക്കുന്ന കാര്യം വ്യക്തമാക്കിയത്. പല യൂറോപ്യന്‍ രാജ്യങ്ങളും സഖ്യകക്ഷികളും ഉക്രെയ്നെ സംരക്ഷിക്കുന്നതിനും നമ്മുടെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കുന്നതിനും വ്യക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മാക്രോണ്‍ പറഞ്ഞു.
ഉക്രെയ്നിന് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാന്‍ കാനഡ നമ്മുടെ സഖ്യകക്ഷികളുമായി നിരന്തരം പ്രവര്‍ത്തിക്കുന്നു. ശക്തമായ സുരക്ഷാ ഗ്യാരണ്ടികളോടെ ഉക്രെയ്നെ വീണ്ടെടുക്കാനും രാജ്യത്ത് അഭിവൃദ്ധി സൃഷ്ടിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കിക്കൊണ്ട് നാം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പുതുവത്സര ദിനത്തില്‍ സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ നടത്തിയതായി റഷ്യയും ഉക്രെയ്നും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
