ടൊറന്റോയിൽ പുതിയ വീടുകൾക്ക് HST റിബേറ്റ് സഹായമായി; എന്നാൽ കോൺഡോ വിൽപ്പനയിൽ ഇപ്പോഴും മന്ദഗതി

JUNE 24, 2026, 8:47 PM

ടൊറന്റോ മേഖലയിലെ പുതിയ വീടുകൾക്കുള്ള HST റിബേറ്റ് പദ്ധതി തുടർച്ചയായ രണ്ടാം മാസവും ഒറ്റകുടുംബ വീടുകളുടെ (single-family homes) വിൽപ്പനയ്ക്ക് ഉണർവ് നൽകിയെങ്കിലും, പുതിയ കോണ്ടോകൾ  വാങ്ങാൻ അത് ഇതുവരെ വലിയ തോതിൽ ഉപഭോക്താക്കളെ പ്രേരിപ്പിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

ആൾട്ടസ് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മേയിൽ ടൊറന്റോ മേഖലയിൽ 830 പുതിയ സിംഗിൾ ഫാമിലി വീടുകൾ വിറ്റഴിക്കപ്പെട്ടു. HST റിബേറ്റ് പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ മാസമായിരുന്നു അത്. വിൽപ്പനയുടെ എണ്ണം ഏപ്രിലിനെ അപേക്ഷിച്ച് 8 ശതമാനം കുറഞ്ഞെങ്കിലും, കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ 26 ശതമാനം കൂടുതലായിരുന്നു.

അതേസമയം, മേയിൽ വിറ്റുപോയ പുതിയ കോണ്ടോകളുടെ എണ്ണം 193 മാത്രമാണ്. ഇത് ഏപ്രിലിലെ നിരക്കിനോട് ഏറെ സാമ്യമുള്ളതായിരുന്നു. എന്നാൽ 10 വർഷത്തെ ശരാശരിയേക്കാൾ 89 ശതമാനം താഴെയാണ് ഈ വിൽപ്പന.

vachakam
vachakam
vachakam

ബിൽഡിംഗ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ എന്ന വ്യാപാര സംഘടനയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജസ്റ്റിൻ ഷെർവുഡ്ആയ ജസ്റ്റിൻ ഷെർവുഡ് പറഞ്ഞത്,“കോണ്ടോകൾ ഇപ്പോഴും പിന്നിലാണ്” എന്നായിരുന്നു.

ഡെവലപ്പർമാരുടെ അഭിപ്രായത്തിൽ, ഇതിന് ഒരു പ്രധാന കാരണം HST റിബേറ്റ് സംബന്ധിച്ച നിയമം ഇതുവരെ ഔദ്യോഗികമായി പാസായിട്ടില്ല എന്നതാണ്. ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നെങ്കിലും, അത് പ്രായോഗികമായി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ വ്യവസായ മേഖലയ്ക്ക് ഇപ്പോഴും വ്യക്തതയില്ല.

വാങ്ങുന്നവർക്കുള്ള വലിയ സംശയം, 13 ശതമാനം HST റിബേറ്റ് വീടിന്റെ കൈമാറ്റ സമയത്ത് തന്നെ ലഭിക്കുമോ, അതായത് ആദ്യം മുഴുവൻ നികുതി അടയ്ക്കേണ്ട സാഹചര്യം ഒഴിവാകുമോ എന്നതാണ്. അല്ലെങ്കിൽ closing സമയത്ത് നികുതി മുഴുവൻ അടച്ച്, പിന്നീട് റിബേറ്റ് തിരികെ ലഭിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

vachakam
vachakam
vachakam

1.5 മില്യൺ ഡോളർ വരെ വിലയുള്ള പുതിയ വീടുകൾക്ക് പരമാവധി 1,30,000 ഡോളർ വരെ റിബേറ്റ് ലഭിക്കാമെന്നാണ് വ്യവസ്ഥ.

നിയമപരമായ വ്യക്തതക്കുറവ് കോൺഡോ വിൽപ്പനയെ ബാധിച്ചിരിക്കാമെങ്കിലും, ഡാനിയൽസ് റിയൽറ്റി കോർപ്പ് ഉൾപ്പെടെയുള്ള ചില കോൺഡോ ഡെവലപ്പർമാർക്ക് വിൽപ്പനയിൽ ചെറിയ വർധനവ് കാണാനായിട്ടുണ്ട്.

HST റിബേറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം, ഡെവലപ്പർമാരുടെ കൈവശം കിടക്കുന്ന വിൽക്കാതെ ശേഷിച്ച ഇൻവെന്ററി കുറയ്ക്കുക എന്നതും വീടുനിർമാണ മേഖലയെ വീണ്ടും സജീവമാക്കുക എന്നതുമാണ്.

vachakam
vachakam
vachakam

HST റിബേറ്റ് മൂലം വിറ്റുപോകാതെ കിടക്കുന്ന ഇൻവെന്ററി കുറയാൻ തുടങ്ങിയെങ്കിലും, പുതിയ കോൺഡോകളുടെ വലിയ തോതിലുള്ള അധിക സ്റ്റോക്ക് ഇപ്പോഴും നിലനിൽക്കുന്നു.

ഈ അധിക ഇൻവെന്ററി, വലിയ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഒറ്റത്തവണ വലിയ തോതിൽ കോൺഡോകൾ വാങ്ങി, കുറച്ച് വർഷം വാടകയ്ക്ക് നൽകുകയും, തുടർന്ന് വിപണിയിൽ ആവശ്യകത ഉയരുമ്പോൾ വീണ്ടും വിറ്റഴിക്കുകയും ചെയ്യാനാണ് ചില നിക്ഷേപകരുടെ പദ്ധതി.

അത്തരത്തിലുള്ള വലിയ വാങ്ങുന്നവരിൽ ഒന്നാണ് മോണ്ട്രിയൽ ആസ്ഥാനമായ ജെസ്റ്റ ഗ്രൂപ്പ് (Jesta Group). ടൊറന്റോയിലെ കോൺഡോകൾ വാങ്ങാൻ 500 മില്യൺ ഡോളർ വരെ ചെലവഴിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡെവലപ്പർമാരിൽ നിന്ന് വൻതോതിൽ ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

HST റിബേറ്റിന് അർഹത നേടാൻ, വാങ്ങുന്നവർ 2027 മാർച്ച് 31-നകം വീട് വാങ്ങണം. വാങ്ങിയ യൂണിറ്റ് വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക്, നിർമാണം 2026 മാർച്ച് 31-നു മുമ്പ് ആരംഭിച്ചിരിക്കണം.

അതേസമയം, സ്വയം താമസിക്കാൻ വാങ്ങുന്നവർക്കായി നിർമാണം 2028 ഡിസംബർ 31-നു മുമ്പ് തുടങ്ങണം എന്ന വ്യവസ്ഥയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam