ഒന്റാറിയോ  പ്രീമിയർ ഡഗ് ഫോർഡിന്റെ ലക്ഷ്വറി വിമാന വിവാദം: ഖജനാവിന് 2 ലക്ഷം ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ട് 

MAY 13, 2026, 8:20 PM

ടൊറന്റോ: സ്വകാര്യ ജെറ്റ് വിമാനം വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പിന്മാറിയെങ്കിലും, ഈ ഇടപാടിലൂടെ നികുതിദായകർക്ക് ഏകദേശം 2 ലക്ഷം ഡോളറോളം നഷ്ടമുണ്ടായതായി വെളിപ്പെടുത്തൽ.

പ്രീമിയറുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട പുതിയ രേഖകളാണ് 2.89 കോടി ഡോളറിന്റെ  വിമാന ഇടപാടിലെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്നത്. പ്രീമിയറുടെ യാത്രാ ആവശ്യങ്ങൾക്കായി 2016 മോഡൽ ബോംബാർഡിയർ ചലഞ്ചർ 650 ജെറ്റ് വാങ്ങിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

ഏപ്രിൽ പകുതിയോടെയാണ് വിമാനം വാങ്ങിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത വിമർശനം ഉയർന്നതോടെ പ്രീമിയർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. വാങ്ങിയ അതേ വിലയ്ക്ക് തന്നെ വിമാനം ബോംബാർഡിയർ കമ്പനിക്ക് തിരികെ വിറ്റുവെന്നാണ് സർക്കാർ വാദിക്കുന്നത്.

vachakam
vachakam
vachakam

എന്നാൽ വിമാനം സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചിലവുകൾ, നിയമോപദേശ ഫീസ്, മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവയ്ക്കായി 1,90,865 ഡോളർ ഇതിനോടകം ചെലവായതായി രേഖകൾ കാണിക്കുന്നു.

പ്രതിപക്ഷ പാർട്ടികൾ ഈ വിവാദത്തെ "ഗ്രേവി പ്ലെയിൻ" എന്നാണ് വിശേഷിപ്പിച്ചത്. നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസാരിക്കാറുള്ള ഫോർഡ്, സ്വന്തം ആഡംബരത്തിനായി ഇത്രയും തുക ചെലവാക്കിയത് ഇരട്ടത്താപ്പാണെന്ന് എൻഡിപി നേതാവ് മരിറ്റ് സ്റ്റൈൽസും ലിബറൽ നേതാവ് ജോൺ ഫ്രേസറും ആരോപിച്ചു.

വടക്കൻ ഒന്റാറിയോയിലെ ചെറിയ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാൻ കഴിയാത്ത വലിയ ജെറ്റ് വിമാനം എന്തിനാണ് വാങ്ങിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏപ്രിൽ 15-ന് വാങ്ങിയ വിമാനം ജനരോഷത്തെത്തുടർന്ന് ഏപ്രിൽ 27-നാണ് തിരികെ വിറ്റത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam