അമേരിക്ക വിട്ട് കാനഡയിലേക്ക്; കനേഡിയൻ പൗരത്വത്തിനായി അമേരിക്കക്കാരുടെ വൻ പ്രവാഹം!

MAY 6, 2026, 7:51 PM

കാനഡയുടെ പുതിയ പൗരത്വ നിയമമായ 'ബിൽ സി-3' (Bill C-3) അഥവാ 'ലോസ്റ്റ് കനേഡിയൻസ് ആക്ട്' നിലവിൽ വന്നതോടെ കനേഡിയൻ പൗരത്വത്തിനായി അമേരിക്കൻ നിവാസികളുടെ വൻ തിരക്ക്. 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, എത്ര തലമുറ മുൻപുള്ളവരാണെങ്കിലും കാനഡയിൽ ജനിച്ച ഒരു പൂർവ്വികനുണ്ടെങ്കിൽ ആ വ്യക്തിക്ക് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാം. ഇതോടെ തങ്ങളുടെ പൂർവ്വികരുടെ രേഖകൾ തേടി അമേരിക്കക്കാർ ആർക്കൈവ്സുകളിലേക്കും ലൈബ്രറികളിലേക്കും ഒഴുകുകയാണ്.

അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളും കനേഡിയൻ പാസ്‌പോർട്ടിന്റെ ആഗോള സ്വീകാര്യതയുമാണ് ഈ തിരക്കിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലർക്കും ഇത് സുരക്ഷിതമായ ഒരു 'പ്ലാൻ ബി' (Plan B) ആണ്. യൂണിവേഴ്സിറ്റി ഓഫ് മെയ്‌നിലെ അക്കാഡിയൻ ആർക്കൈവ്‌സിൽ മാത്രം ഈ വർഷം ഇതുവരെ നൂറിലധികം അന്വേഷണങ്ങളാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണ്.

ക്യുബെക്കിലെ നാഷണൽ ലൈബ്രറിയിൽ (BAnQ) നിന്നുളള കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2025 മാർച്ചിൽ വെറും 43 അപേക്ഷകൾ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത്, 2026 മാർച്ചിൽ ലഭിച്ചത് ഏകദേശം 1,500 അപേക്ഷകളാണ്. തിരക്ക് വർദ്ധിച്ചതോടെ പല ആർക്കൈവ്സുകളും മറുപടി നൽകാൻ 30 പ്രവൃത്തി ദിവസമെങ്കിലും എടുക്കുമെന്ന് വെബ്‌സൈറ്റുകളിൽ നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. അപേക്ഷകരിൽ 95 ശതമാനവും അമേരിക്കക്കാരാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ സാക്ഷ്യപ്പെടുത്തുന്നു.

vachakam
vachakam
vachakam

കാനഡ ഇമിഗ്രേഷൻ വകുപ്പിന്റെ (IRCC) കണക്കുകൾ പ്രകാരം 2026 ജനുവരിയിൽ മാത്രം 8,900 പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 28 ശതമാനത്തോളം അമേരിക്കയിൽ നിന്നുള്ളവരാണ്. പൗരത്വം നേടുന്നവരെല്ലാം കാനഡയിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരല്ലെങ്കിലും, അമേരിക്കൻ പാസ്‌പോർട്ടിനേക്കാൾ കരുത്തുള്ള കനേഡിയൻ പാസ്‌പോർട്ട് കൈവശം വെക്കുന്നത് ഭാവിയിൽ ഗുണകരമാകുമെന്ന് ഇവർ കരുതുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam