വിസ നിയമങ്ങളില്‍ മാറ്റം: കാനഡയില്‍ ഇറാനിയന്‍ കുടുംബങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

JULY 1, 2026, 9:14 AM

ഒട്ടാവ: ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കാനഡയില്‍ അഭയം പ്രാപിച്ച നൂറുകണക്കിന് ഇറാനിയന്‍ കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്.

2023 ലെ 'വുമണ്‍, ലൈഫ്, ഫ്രീഡം' പ്രതിഷേധങ്ങള്‍ക്ക് ശേഷം 86,000-ത്തിലധികം ഇറാനികള്‍ക്ക് കാനഡ പ്രത്യേക മാനുഷിക പരിഗണന നല്‍കി താല്‍ക്കാലിക വിസ അനുവദിച്ചിരുന്നെങ്കിലും, അതില്‍ സ്ഥിരതാമസത്തിനോ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുന്നതിനോ ഉള്ള കൃത്യമായ വഴികള്‍ ഉണ്ടായിരുന്നില്ല. ഇതിനിടയില്‍, താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി കാനഡ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടുത്തിടെ പെട്ടെന്ന് കര്‍ശനമാക്കുകയും ചെയ്തിരുന്നു. പുതിയ നിയമപ്രകാരം കാനഡയിലുള്ള ആളുടെ വിസയ്ക്ക് ചുരുങ്ങിയത് 16 മാസമെങ്കിലും കാലാവധി ബാക്കിയുണ്ടായിരിക്കണം. കൂടാതെ അവര്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരുമായിരിക്കണം.

ഈ കടുത്ത നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ പങ്കാളികളെയും മക്കളെയും കാനഡയിലേക്ക് കൊണ്ടുവരാന്‍ ഇറാനിയന്‍ പൗരന്മാര്‍ സമര്‍പ്പിക്കുന്ന വിസ അപേക്ഷകള്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് കൂട്ടത്തോടെ നിരസിക്കുകയാണ്. വര്‍ഷങ്ങളായി സ്വന്തം കുടുംബങ്ങളില്‍ നിന്ന് അകന്ന് കഴിയുന്ന കാനഡയിലെ ഇറാനിയന്‍ തൊഴിലാളികളെയും അഭയാര്‍ത്ഥികളെയും ഈ പുതിയ നിയമമാറ്റങ്ങള്‍ മാനസിക-സാമൂഹിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam