അടുത്ത പത്ത് വർഷത്തിനുള്ളിൽ യു.എസ്. ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുക എന്നതാണ് നവംബർ 4-ന് പുറത്തിറങ്ങുന്ന ബജറ്റിൽ കാനഡയുടെ വലിയ ലക്ഷ്യം എന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി.
യു.എസ്. പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന വ്യാപാര നിയന്ത്രണങ്ങൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ, ഇനി വ്യാപാരം കൂടുതൽ രാജ്യങ്ങളിലേക്കും, സ്വദേശ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രതീക്ഷകൾ ഇവയാണ്
അതേസമയം ചില കാര്യങ്ങൾ കുറച്ച് ചെയ്യേണ്ടി വരും, പക്ഷേ അതിലൂടെ രാജ്യത്തിന് അത്യാവശ്യമായ കാര്യങ്ങൾ കൂടുതൽ ശക്തമാക്കാം എന്നും എന്നാൽ ജനങ്ങൾക്ക് ലഭിക്കുന്ന പ്രധാന സാമൂഹ്യ സേവനങ്ങളിൽ ഈ കുറവ് വരുത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
എന്നാൽ പുതിയ നിക്ഷേപങ്ങൾ നല്ലതാണ്, പക്ഷേ അതിനായി തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടിയുള്ള പൊതുസേവനങ്ങൾ കുറയ്ക്കരുത് എന്ന് കാനഡ ലേബർ കോൺഗ്രസ് നേതാവ് ബിയ ബ്രൂസ്കെ പറഞ്ഞു.
കാർനി കൺസർവേറ്റീവ്യും ബ്ലോക്ക് ക്യൂബെക് പാർട്ടികളുടെയും നേതാക്കളുമായി ബജറ്റ് സംബന്ധിച്ച് സംസാരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കാനഡ സർക്കാർ ന്യൂനപക്ഷ സർക്കാർ ആയതിനാൽ, ബജറ്റ് പാസാക്കാൻ മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ പിന്തുണ ലഭിക്കാതെ വന്നാൽ പുതിയ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്