കാനഡ സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ജിഡിപി നിരക്കിൽ ഇടിവ്

FEBRUARY 28, 2026, 10:03 PM

ഒട്ടാവ: കാനഡയുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ അപ്രതീക്ഷിത ഇടിവ്. 2025-ന്റെ അവസാന പാദത്തിൽ (നാലാം പാദം) രാജ്യം 0.6 ശതമാനം സാമ്പത്തിക ചുരുക്കം രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. 

ഡിസംബറിൽ 0.2 ശതമാനത്തിന്റെ നേരിയ വളർച്ച ഉണ്ടായെങ്കിലും, മൊത്തത്തിലുള്ള കണക്കുകൾ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനേക്കാൾ താഴെയാണ്. ഇത് ബാങ്ക് ഓഫ് കാനഡയുടെ 2026-ലെ വളർച്ചാ ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

2026-ന്റെ ആദ്യ പാദത്തിൽ 1.8 ശതമാനം വളർച്ചയാണ് ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പിലാകാൻ സാധ്യതയില്ലെന്ന് പ്രമുഖ ബാങ്കായ ബിഎംഒ (BMO) ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലെ മന്ദഗതിയിലുള്ള വളർച്ചയും താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും തളർച്ച ദൃശ്യമാണ്. ഭവന നിർമ്മാണ മേഖല 4.4 ശതമാനത്തിന്റെ വലിയ ഇടിവ് രേഖപ്പെടുത്തി.  പല പ്രമുഖ സ്വകാര്യ മേഖലകളും ചുരുങ്ങുന്നതായാണ് റിപ്പോർട്ട്. ഗവൺമെന്റ് ചെലവിടലുകളാണ് നിലവിൽ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്.വിമാനയാത്ര, റെസ്റ്റോറന്റുകൾ, റീട്ടെയിൽ വ്യാപാരം തുടങ്ങിയ മേഖലകളിൽ കാര്യമായ ഉണർവ് പ്രകടമല്ല.

തിരിച്ചടികൾക്കിടയിലും ചില മേഖലകളിൽ കരുത്ത് പ്രകടമാണ്. ഉപഭോക്തൃ ചെലവിടൽ 1.7 ശതമാനവും ബിസിനസ് നിക്ഷേപം 2 ശതമാനവും വർദ്ധിച്ചു. കയറ്റുമതിയിൽ 6 ശതമാനത്തിന്റെ മികച്ച വളർച്ചയുണ്ടായി. ഡിസംബറിലെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ അല്പം മെച്ചപ്പെട്ടത് ആശ്വാസകരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam