എയർ കാനഡ ടിക്കറ്റ് നിരക്കിൽ യാത്രക്കാരോട് തട്ടിപ്പ് കാണിച്ചു എന്ന് കണ്ടെത്തി ക്യുബെക് അപ്പീലേറ്റ് കോടതി. യാത്രാ ടിക്കറ്റിന് വിമാന കമ്പനി പരസ്യത്തിൽ കാണിച്ച വിലയേക്കാൾ കൂടുതലായി ചാർജ് ചെയ്തെന്ന് കണ്ടെത്തിയതിനാൽ എയർ കാനഡ 10 ദശലക്ഷം ഡോളറിന്റെ അധികം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ജൂഡിത്ത് ഹാർവി ആണ് ഉത്തരവിട്ടത്. എയർ കാനഡ ഇത്തരത്തിൽ നിയമം അവഗണിച്ചത് അജ്ഞതയും പ്രതിബദ്ധത ഇല്ലായ്മയും കാണിക്കുന്നു എന്നും അദ്ദേഹം ഉത്തരവിൽ പറഞ്ഞു. 15 വർഷം പഴക്കമുള്ള ഒരു കേസ് ആണ് ഇത്. ഒരു ഉപഭോക്താവും ഒരു ഉപഭോക്തൃ സംഘടനയും ചേർന്നാണ് കേസ് ഫയൽ ചെയ്തത്. ഉപഭോക്താവിന് ടിക്കറ്റിന്റെ ആദ്യ ഘട്ടത്തിൽ കാണിച്ചവിലയേക്കാൾ $124 അധികം നികുതികളും ഫീസുകളും ചാർജ് ചെയ്തിരുന്നു. ഇതാണ് കേസിന് കാരണമായത്.
അതേസമയം ആദ്യത്തെ കോടതിയിൽ എയർ കാനഡ നിയമം ലംഘിച്ചതായി കണ്ടെത്തിയെങ്കിലും നഷ്ടം ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞ് നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. എന്നാൽ ഈ വിധി ആണ് അപ്പീലേറ്റ് കോടതി തിരുത്തിയത്.
വിമാന കമ്പനികൾ ഈടാക്കുന്ന നികുതികളും ഫീസുകളും അധികമാണോ?, യാത്രക്കാരോട് ചെയ്യുന്ന അന്യായമാണോ എന്നൊക്കെയുള്ള വിഷയത്തിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് അപ്പീലേറ്റ് കോടതിയുടെ ഈ വിധി. വിഷയത്തിൽ എയർ കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്