വിമാനത്തിനുള്ളിൽ വെച്ച് പൈലറ്റിനെ മാറ്റി; 61 യാത്രക്കാരുമായി എയർ കാനഡ വിമാനം ബോസ്റ്റണിലിറക്കി!

JUNE 24, 2026, 10:11 PM

ബോസ്റ്റൺ: യാത്രയ്ക്കിടയിൽ കോക്ക്പിറ്റിൽ വെച്ച് പൈലറ്റിനെ  മാറ്റേണ്ടി വന്നതിനെ തുടർന്ന് 61 യാത്രക്കാരുമായി പറന്ന എയർ കാനഡ വിമാനം അടിയന്തരമായി ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു. എയർ കാനഡ എക്സ്പ്രസ് വിമാനമാണ് ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  സുരക്ഷിതമായി ലാൻഡിംഗ് നടത്തിയത്.

വിമാനം ആകാശത്തുവെച്ച് പറക്കുന്നതിനിടയിലാണ് ക്യാപ്റ്റന് പെട്ടെന്ന് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ കോക്ക്പിറ്റിൽ നിന്നും മാറ്റുകയും, സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് സഹപൈലറ്റ് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കി.

വിമാനത്തിലുണ്ടായിരുന്ന 61 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് എയർ കാനഡ വക്താവ് അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പൈലറ്റിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ കാനഡ ഖേദം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam